കണ്ണൂർ: സർക്കാരുകൾ കൈയ്യൊഴിയുന്ന ഒരു സ്വയം തൊഴിൽ മേഖലയായി ചെറുകിട വ്യാപാരം മാറുകയാണ് എന്ന് കണക്കുകൾ. ഓൺലൈൻ വ്യാപാരവും, വൻകിട മൾട്ടി പർപ്പസ് വ്യാപാരസമുച്ചയങ്ങളും നാടു നീളെ ഉയരുകയും ചെയ്യുന്നതിനൊപ്പം ലൈസൻസ്, ജിഎസ്ടി തുടങ്ങി വിഷയങ്ങളിലെ നിയമങ്ങളും നിബന്ധനകളും ചേർന്ന് ചെറുകിട വ്യാപാര മേഖലയെ ഞെരുക്കുകയാണ്. മാലിന്യ സംസ്‌കരണ ചട്ടവട്ടങ്ങൾ കൂടിയാകുമ്പോൾ ചെറു കിട വ്യാപാരികൾക്ക് നിൽക്കക്കള്ളിയില്ലാതെ വരികയാണ്. നിയമങ്ങൾക്ക് വേണ്ടി നിയമവും വഴിയടയ്ക്കുന്ന നിബന്ധനകളും ചെറുകിടക്കാർക്ക് കനത്ത വെല്ലുവിളിയായി മാറുകയും, നാട്ടിൽ തൊഴിലില്ലായ്മയും സാമ്പത്തിക മന്ദ്യവുമെല്ലാം ചെറുകിട വ്യാപാരികളെ വരിഞ്ഞു മുറുക്കുകയുമാണിന്ന്. അയൽസംസ്‌ഥാനങ്ങളെ ല്ലാം ചെറുകിട വ്യാപാരി വ്യവസായ സൗഹൃ ദമാകുമ്പോൾ കേരളം ചെറുകിട വ്യാപാരികളുടെ ദുരന്തഭൂമിയായി തീരുന്നു. സർക്കാർ ആകട്ടെ ചെറുകിട വ്യാപാരികളെ തഴയുകയാണെന്നാണ് പരക്കെ ഉയരുന്ന പരാതി.
സംസ്ഥാനത്ത് ധാരാളം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നുണ്ടെങ്കിലും പലതും പിടിച്ചു നിൽക്കാനാകാതെ ഷട്ടറിടുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിലവിൽ 25 ശതമാനം വ്യാപാരികളും കടകൾ അടച്ചു പൂട്ടി കഴിഞ്ഞു. ന്നടുത്ത 25 ശതമാനം അടയ്ക്കാനും തുറക്കാനും പറ്റാത്ത വൈഷമ്യത്തിലാണ്. കടവും സാമ്പത്തിക പ്രതിസന്ധിയും അഭിമാനബോധവും ഒക്കെയായി വ്യാപാരികളുടെ പ്രതിസന്ധി ഗുരുതരമാണ്. ഒരു സഹായവും ചെയ്യാത്ത ചില രാഷ്ട്രീയ കക്ഷികളും സംഘടനകളും യൂണിയനുകളും പിരിവിൻ്റെ പേരിൽ നിത്യ കറവപ്പശുക്കളായും ചെറുകിട വ്യാപാരികളെ കണ്ട് ചൂഷണം ചെയ്യുന്നുമുണ്ട്. കണക്കുകൾ പ്ര കാരം സംസ്‌ഥാനത്ത് 10.5 ലക്ഷം ചെറുകിട വ്യാപാരികളുണ്ട്. ഏതാണ്ട് 50 ലക്ഷം പേർ മേഖലയിൽ തൊഴിലെടുക്കുന്നുമുണ്ട്. എന്നാൽ, ഇതേ സ്‌ഥിതി തുടർന്നാൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തും.
ഇനി മുന്നോട്ടു പിടിച്ചു നിൽക്കണമെങ്കിൽ സർക്കാരി ൻ്റെ ഭാഗത്തുനിന്ന് ശക്‌തമായ ഇടപെടലുകൾ ആവശ്യമായു ണ്ട്. കെട്ടിടനികുതി ഉയർത്തു ന്നതിലും ലൈസൻസുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളിലും ഇളവ് വേണമെന്നാണ് മേഖലയുടെ ആവശ്യം. ഒരുതരത്തിലും മാലിന്യം ഉത്പാദിപ്പിക്കാത്ത സ്ഥാ പനങ്ങൾ ഹരിതകർമ്മസേനയ്ക്ക് മാസം പണം നൽകിയാലേ ലൈസൻ സ് പുതുക്കുകയുള്ളൂ എന്ന നിലപാടാണ് തിരുത്തേണ്ട മറ്റൊരു കാര്യം. അതിനാൽ ഇത്തരം സ്ഥാപനങ്ങളെ പിഴിയുന്നത് ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടു ന്നു. ഓൺലൈൻ വ്യാപാര ത്തിന് സെസ് ഏർപ്പെടുത്തി യാൽ ഒരു പരിധിവരെ ചെറുകിട വ്യാപാര മേഖലയ്ക്ക് കര കയറാൻ സാധിക്കും. അല്ലെങ്കിൽ ഘട്ടം ഘട്ടമായി ചെറുകിട വ്യാപാര മേഖല ഇല്ലാതാകും. പട്ടണ ങ്ങൾ കേന്ദ്രീകരിച്ചു വൻ വ്യവസായ മാളുകൾ ഉയരുമ്പോൾ ചെറുകിട വ്യാപാരികൾക്ക് മുന്നിൽ ഇനിയെന്തു എന്ന ചോ ദ്യചിഹ്‌നമാണുള്ളത്.
നാട്ടിൽ ഹർത്താൽ അനുഷ്ഠിച്ച് പ്രതിഷേധിക്കാനും ആചരിക്കാനും ഉള്ള ഉപകരണങ്ങളായും വ്യാപാരികളെ കാണുന്ന രാഷ്ട്രീയ സാമൂഹികബോധവും കൂടിയാകുമ്പോൾ ചെറുകിട വ്യാപാരികളുടെ സാമ്പത്തിക ദുരന്തം പൂർത്തിയാകുന്നു.
Twenty-five percent of small businesses are on the brink of closure!!??